ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്ത്​ മീത്തല്‍ സുകുമാരനെര്‍ മകന്‍ ഷാജേഷാണ് (40) മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്ത പുതിയേടത്ത് മുക്ക് കണ്ണിലക്കണ്ടി ഷജില്‍ കുമാറിന് (39) പരിക്കേറ്റു.

എകരൂല്‍ വള്ളിയോത്ത് കാവിലുംപാറ വളവില്‍ ബുധാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന ഷാജേഷും സുഹൃത്ത് ഷജില്‍കുമാറും രാവിലെ ജോലിയാവശ്യാര്‍ത്ഥം ഇയ്യാട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വീര്യമ്പ്രം കരിങ്കല്‍ കോറിയില്‍ നിന്ന് കരിങ്കല്‍ കയറ്റി വരുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ടിപ്പറിനടിയില്‍പെട്ട ഷാജേഷിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈക്ക് ഗുരുതര പരിക്കേറ്റ ഷജില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയാണ് ഷാജേഷിന്റെ ഭാര്യ. നാലു വയസുകാരനായ ആദി കൃഷ്ണ മകനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...