രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണ് ; ആശുപത്രിവാസത്തെ പിന്തുണച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രി വാസത്തെ പിന്തുണച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചോദ്യം ചെയ്യലില്‍ നിന്ന് രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറഞ്ഞു.

രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറഞ്ഞു. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം നഗരസഭയില്‍ ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ നേട്ടമുണ്ടാകും. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് വര്‍ദ്ധിക്കുമെന്നും ബി.ജെ.പി അഭിമാന പോരാട്ടം നല്‍കിയ വെങ്ങാനൂര്‍ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. പല യു.ഡി.എഫ് കേന്ദ്രങ്ങളിലും അവരുടെ വോട്ട് ചെയ്തിട്ടില്ലെന്നും 20ലധികം വാര്‍ഡുകളില്‍ ബി.ജെ.പി – കോണ്‍ഗ്രസ് ധാരണയുണ്ടായിരുന്നുവെന്നും കടകംപള്ളി ആരോപിച്ചു. കഴക്കൂട്ടത്തുള്ള വാര്‍ഡുകളില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങള്‍ എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...