ന്യൂഡല്‍ഹി : കര്‍ഷകസംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ്. ചര്‍ച്ചയ്ക്കായുള്ള തീയതി നിശ്ചിയിച്ച് അറിയിക്കാന്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുന്നത് . 40 കര്‍ഷക സംഘടനകള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയം നോട്ടീസ് അയച്ചു കഴിഞ്ഞു. അതേസമയം നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. പ്രതിഷേധം കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇന്ന് രാജ്യത്ത് ഉടനീളം റിലേ നിരാഹാര സമരം നടത്താനാണ് തീരുമാനം.
നാസിക്കില്‍ നിന്ന് രാജസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാന്‍ സഭയുടെ ഉടന്‍ മാര്‍ച്ച് ആരംഭിക്കും . കര്‍ഷക മാര്‍ച്ച് 24ന് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷജഹാന്‍പൂരിലെത്തും. ഏകതാ പരിഷത്തിന്‍റെ മാര്‍ച്ചും ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്. കിസാന്‍ ദിവസിന്‍റെ ഭാഗമായി ബുധനാഴ്ച കര്‍ഷകരോട് ഉച്ചഭക്ഷണം ഉപേക്ഷിച്ച് സമരത്തെ പിന്തുണയ്ക്കാന്‍ കര്‍ഷകര്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. മന്‍ കീ ബാതില്‍ കൈക്കൊട്ടിയും പാത്രം കൊട്ടിയും കര്‍ഷകര്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. കർഷകരുമായുള്ള ചർച്ച പുനരാംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജെജെപി , ആർഎൽപി അടക്കമുള്ള എൻഡിൻ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് സമ്മർദ്ദത്തിലാണ് .