തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക്‌ കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരുമാനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. അവശ്യം വേണ്ട നിയമനങ്ങൾ മാത്രം നടത്താനാണ് തീരുമാനം.  സർക്കാർ നാലു തവണയായി 50 കോടി ബോർഡിന് നൽകിയെങ്കിലും കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു.

ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്‍റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചെലവാകട്ടെ ക്രമാതീതമായി വർധിക്കുകയും ചെയ്തു. കൊവിഡ് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക നില അതീവ ദുർബലമായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻവരുമാന നഷ്ടമുണ്ടാക്കി. മകരവിളക്ക് കാലത്ത് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ ഭക്തർ വീണ്ടും കുറയുമോയെന്ന ആശങ്കയും ബോർഡിനുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...