ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് രാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ച് കര്‍ഷകര്‍. സിംഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തിയില്‍ പോലീസിന്റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഒരുലക്ഷത്തോളം ട്രാക്ടറുകളാണ് ഡല്‍ഹി നഗരത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ റാലി നടത്തുക. നാല് ലക്ഷത്തോളം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും. സിംഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍നിന്ന് തുടങ്ങുന്ന പരേഡ് 100 കിലോമീറ്ററായിരിക്കും. ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും ട്രാക്ടര്‍ റാലി ആരംഭിക്കുകയെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 10 മണിയോടെ കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു.