ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസ് തടഞ്ഞിരുന്നു. മാർച്ചിൽ നിന്ന് കർഷകർ പിന്മാറാതായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് മാർച്ചിൽ നിന്നുള്ള പിന്മാറ്റം. ഭാവി സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും.  അതിനിടെ കർഷക സമരത്തെ തുടർന്ന് ഹൈവേകൾ അടച്ചിട്ട നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സംയമനത്തോടെയായിരുന്നു ഹരിയാന പോലീസ് തുടക്കത്തില്‍ ഇടപെട്ടത്. ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡിന് അടുത്തെത്തിയ സമരക്കാര്‍ക്ക് മേല്‍പുഷ്പവൃഷ്ടി നടത്തി നോക്കി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ബിസ്ക്കറ്റും നല്‍കി. പക്ഷേ കര്‍ഷകര്‍ വഴങ്ങിയില്ല. പിന്നാലെ പോലീസ് ശൈലി മാറ്റി. കണ്ണീര്‍വാതകവും തുടര്‍ന്ന് ജലപീരങ്കിയും പ്രയോഗിച്ചു. രാസവസ്തുക്കളടങ്ങിയ പൂക്കളാണ് പൊലീസ് എറിഞ്ഞതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്വാറി ഉൽപന്നങ്ങൾക്ക് നിരോധനം : വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയെ ബാധിക്കും

0
തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിന്...

കാട്ടുപോത്ത് ആക്രമണം ; കുളത്തൂപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

0
കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ...

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍ ; രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം

0
ഡൽഹി: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത്...

12 വയസ്സുകാരി ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട സംഭവം ; യുവാവിനെതിരേ പോക്‌സോ കേസ്

0
ആലുവ : ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം 12 വയസ്സുകാരിയെ പുണേയിൽവെച്ച് പിടികൂടിയ...