പെരുമ്പെട്ടിയിലെ വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നല്‍കണം ; സിപിഐ എഴുമറ്റൂർ മണ്ഡലം സമ്മേളനം

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : പെരുമ്പെട്ടിയിലെ വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയംനൽകണമെന്ന് സിപിഐ എഴുമറ്റൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമ്പെട്ടി മേഖലയിലെ വനാതിർത്തിയോടു ചേർന്ന് പട്ടയസമരം തുടങ്ങിയിട്ട് നാളുകളായി. പ്രശ്നം പരിഹരിക്കാൻ സർക്കാർതല ശ്രമംനടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. കേന്ദ്ര വനം നിയമങ്ങളാണ് ഇതിന് തടസ്സം. കൂടാതെ കൊറ്റനാട് പഞ്ചായത്തിലെ ഉപ്പോലി, ചാന്തോലി, ചക്കാനിൽ, കാവുംപടി, ചരിവുകാലായിൽ, അത്യാൽ, വെള്ളയിൽ എന്നീ പ്രദേശങ്ങളിലും സമാനപ്രശ്നങ്ങൾ നേരിടുകയാണ്. ഡിജിറ്റൽ സർവേയുടെ അടിസ്ഥാനത്തിൽ വനത്തിന്റെയും കൈവശഭൂമിയുടെയും റവന്യൂരേഖകളിലെ പിശക് തിരുത്തി കൈവശകർഷകർക്ക്‌ 1964-ലെ നിയമം അനുസരിച്ച് പട്ടയം അടിയന്തിരമായി നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വം റവന്യൂ, വനംവകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. പക്ഷേ ഇതു വരെ നടപടിയില്ലെന്നും സമ്മേളനം വ്യക്തമാക്കി. സിപിഐ ദേശീയ കൗൺസിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരേ അവസാന വാക്കായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എ. തൻസീർ, എബ്രഹാം തോമസ്, സി.കെ. ജോമോൻ, ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന കൗൺസിലംഗങ്ങളായ ഡി. സജി, മുണ്ടപ്പള്ളി തോമസ്, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ എക്സിക്യുട്ടീവംഗം എം.പി. മണിയമ്മ, എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ജില്ലാ കൗൺസിലംഗം എം.വി. പ്രസന്നകുമാർ, നവാസ്ഖാൻ, പ്രകാശ് പി.സാം, അനിൽ കേഴപ്ലാക്കൽ, കെ.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. ടി.കെ.പുരുഷോത്തമൻനായർ അധ്യക്ഷതവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...