തിരുവനന്തപുരം: ഇ.പി ജയരാജൻ വിമാനത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് പരാതിക്കാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫർസീൻ പരാതി നൽകി. കേസിൽ ഫർസീന്‍റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. നേരത്തെ, ഞങ്ങളാണ് ഭരണത്തിൽ ഉണ്ടായിരുന്നതെന്നും അതുകാരണം അന്ന് ജീവനെടുക്കാൻ കഴിഞ്ഞില്ലെന്നുമാണ് ഫോണിലൂടെയുള്ള ഭീഷണി. ഇപ്പോൾ ഭരണത്തിലില്ലാത്തതിനാൽ നിഷ്പ്രയാസം കൊലപ്പെടുത്താൻ കഴിയുമെന്നും സിപിഎമ്മുകാർ കൊലപ്പെടുത്തിയ ഷുഹൈബിന്‍റെ അവസ്ഥയായിരിക്കും നിനക്കെന്നും ഫോണിൽ ഭീഷണിയുണ്ടായെന്ന് ഫർസീൻ പറഞ്ഞു. രണ്ട് നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ആഭ്യന്തരമന്ത്രിക്ക് ലഭിച്ച ഫർസീന്‍റെ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. സംഭവത്തിൽ ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പോലീസിന്‍റെ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവിടുകയുണ്ടായി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]




























