ഫാസ്ടാഗ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലേ ?

For full experience, Download our mobile application:
Get it on Google Play

ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമം പൂര്‍ത്തീകരിക്കാനുള്ള സമയപരിധി അവസാനിച്ചു. കെവൈസി നല്‍കാതെ എടുത്തിരിക്കുന്ന ഫാസ്ടാഗുകള്‍ പ്രവര്‍ത്തനരഹിതമാകും. ഫാസ്ടാഗ് ഇഷ്യൂ ചെയ്തിട്ടുള്ള ബാങ്കുകളുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റില്‍ പോയി കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. എസ്എംസ്, ഇ-മെയില്‍ അലേര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം. അല്ലെങ്കില്‍ ടോള്‍ പിരിവ് കേന്ദ്രങ്ങളിലെ തര്‍ക്കത്തിനും സമയനഷ്ടത്തിനും ഇത് ഇടയാക്കും. അതുപോലെ ഇനി രാജ്യത്ത് ഒരു വാഹനത്തിന് ഒരു ഫാസ്ടാഗേ പാടുള്ളു. നിരവധി വാഹനങ്ങള്‍ക്കായി ഒറ്റ ഫാസ്ടാഗ് ഉപയോഗപ്പെടുത്തുന്നതും നിരുത്സാഹപ്പെടുത്തും. ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആവിഷ്‌കരിച്ചത്. ഒരു വാഹനവുമായി നിരവധി ഫാസ്ടാഗുകള്‍ ബന്ധിപ്പിക്കാന്‍ ആകില്ല. ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ടോള്‍ പ്ലാസകളില്‍ സമയനഷ്ടം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി. 2024 ഏപ്രില്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്

വാഹനങ്ങള്‍ക്ക് ഒന്നിലധികം ഫാസ്ടാഗ് ഉള്ള വാഹന ഉടമകള്‍ക്ക് പഴയ ഫാസ്ടാഗുകള്‍ ഇനി ഉപയോഗിക്കാനാകില്ല. നേരത്തെ ഇതിനുള്ള സമയപരിധി 2024 ഫെബ്രുവരി 29 ആയിരുന്നു. എന്നാല്‍ പേടിഎമ്മിലെ പ്രതിസന്ധി കാരണം പേടിഎം ഇതര ഫാസ്ടാഗുകള്‍ക്കുള്ള സമയപരിധിയും മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. പേടിഎമ്മിന്റെ ഫാസ്ടാഗുകള്‍ ഇനി ഉപയോഗിക്കാന്‍ ആകില്ല. ഒന്നിലധികം ഫാസ്ടാഗുകള്‍ പ്രവര്‍ത്തിക്കില്ല. ടോള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കാതെ ഗതാഗതം സുഗമമാക്കാനുള്ള പ്രീ-പെയ്ഡ് ടാഗ് സൗകര്യമാണ് ഫാസ്ടാഗ്. ക്രെഡിറ്റ് കാര്‍ഡ് വലിപ്പമുള്ള കാര്‍ഡ് സാധാരണയായി വാഹനങ്ങളുടെ വിന്‍ഡ്സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കും. ടോള്‍പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത മുന്നേറുന്നതിനുമാണ് ഫാസ്ടാഗിനും കെവൈസി പരിശോധന അവതരിപ്പിച്ചത്. ഒരു പ്രത്യേക വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കുന്നത് ആര്‍ബിഐയുടെ ഉത്തരവിന്റെ ലംഘനമാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...