കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടിയില്ല ; പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിരാഹാര സമരം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ വർഷങ്ങളായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യുവാവ് നിരാഹാര സമരം ആരംഭിച്ചു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ തിങ്കളാഴ്ചയാണ് നൂറോ മാവ് തേങ്ങന മണ്ണിൽ മനിഷ് നിരാഹാരസമരം തുടങ്ങിയത്. കാൽ നൂറ്റാണ്ടോളമായി ഭരണം നടത്തുന്ന യു.ഡി.എഫ് ഭരണ സമിതി കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാളിതു വരെ ശ്രമിച്ചിട്ടില്ലെന്നാണ് മനിഷ് പറയുന്നത്. പഞ്ചായത്തിൽ ഓരോ വർഷം കഴിയുംതോറും കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനോ പരിഹാരം കാണുന്നതിനോ പഞ്ചായത്ത് ഭരണ സമിക്ക് കഴിയുന്നില്ല.

ജനങ്ങൾ തിങ്ങി പാർക്കുന്ന പല മേഖലകളിലും നാലുമാസത്തിലേറെയായി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. പുളിക്കാമല കുടിവെളള പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കാൻ വേണ്ട ഇടപെടൽ പോലും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പഞ്ചായത്ത് ചെയ്തു കൊടുക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും താമസിപ്പിച്ചു കൊണ്ട് മെല്ലെപ്പോക്ക് സമീപനമാണ് സ്വികരിക്കുന്നത്. എട്ട് വർഷമായി പദ്ധതിയുടെ നിർമ്മാണം ഇഴഞ്ഞ് നിങ്ങുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അനങ്ങാപ്പാറ നയം സ്വികരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി പരാജയമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്നും മനിഷ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...