റാന്നി ജനമൈത്രി പോലീസ് സ്റ്റേഷനിലെ അടിപിടി ; എസ്‌.ഐ എസ്.കെ അനിലിനെ എ.ആര്‍ ക്യാമ്പിലേക്ക്‌ മാറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ നടന്ന കൈയാങ്കളിയുടെ പേരില്‍ എസ്‌.ഐയ്‌ക്ക്‌ എതിരെ നടപടി. പോലീസുകാരനെതിരെ അച്ചടക്ക നടപടിക്ക്‌ ശിപാര്‍ശയും ചെയ്തു. സിവില്‍ പോലീസ്‌ ഓഫീസറെ മര്‍ദിച്ചുവെന്ന പരാതിയിന്മേലാണ് ഗ്രേഡ്‌ എസ്‌.ഐ എസ്.കെ അനിലിനെ ജില്ലാ പോലീസ്‌ മേധാവി അച്ചടക്ക നടപടിയുടെ ഭാഗമായി പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്ക്‌ മാറ്റിയത്. ഇയാള്‍ക്കെതിരായ വകുപ്പുതല നടപടി തുടരും. അനിലിന്റെ അടി കൊണ്ട ജനമൈത്രി ബീറ്റ് ഓഫീസര്‍ വി. സുബിനെതിരേയും നടപടിയുണ്ടാകും.

കഴിഞ്ഞ അഞ്ചിന്‌ രാത്രി പത്തു മണിയോടെയാണ്‌ സംഭവം നടന്നത്‌. തന്നെ വേണ്ട വിധത്തില്‍ സുബിന്‍ ബഹുമാനിക്കുന്നില്ലെന്ന്‌ ആക്ഷേപം അനിലിനുണ്ടായിരുന്നു. അതിനിടെയാണ്‌ അവധിയെടുത്ത്‌ വീട്ടില്‍ പോയ സുബിന്‍ പോലീസ്‌ സ്‌റ്റേഷനിലെ ശിശുസൗഹൃദ മുറിയില്‍ വന്നു കിടന്നത്‌. ഇതിന്റെ  പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ അടിപിടിയും നടന്നു. ചെകിടത്തും ശരീരത്തുമായി നാലു തവണ അടിച്ചുവെന്നും കൈ പിടിച്ച്‌ തിരിച്ചുവെന്നുമാണ്‌ സുബിന്‍ പറയുന്നത്‌. ഇതു സംബന്ധിച്ച്‌ രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ജില്ലാ പോലീസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.

റാന്നി ഡിവൈ.എസ്‌.പിയ്‌ക്കായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എസ്‌എച്ച്‌ഓ എം.ആര്‍ സുരേഷ്‌ അന്വേഷിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ നടപടി. പ്രാഥമിക നടപടിയാണ്‌ എ.ആര്‍ ക്യാമ്പിലേക്കുളള മാറ്റം. തുടരന്വേക്ഷണത്തിന്‌ ശേഷം കൂടുതല്‍ നടപടി ഉണ്ടാകും. അതേ സമയം മര്‍ദനത്തിന്‌ ഇരയായ സുബിനെതിരേയും റിപ്പോര്‍ട്ടുണ്ട്‌. അതിനാല്‍ ഇയാള്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ്‌ സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...