വയനാട് നൂല്‍പ്പുഴയില്‍ പട്ടാപ്പകല്‍ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : നൂല്‍പ്പുഴയില്‍ പട്ടാപ്പകല്‍ വീണ്ടും കടുവയിറങ്ങി. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് നൂല്‍പ്പുഴയുടെ സമീപ പ്രദേശത്ത് കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോടാണ് പുതുതായി കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പ്രദേശത്ത് കടുവയുടെ ആക്രമണം ഉണ്ടായത്. കൊട്ടനാട് മധുവിന്റെ ആറ് വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നതായി പഞ്ചായത്ത് അംഗം സണ്ണി പറഞ്ഞു.

ആക്രമിക്കപ്പെട്ട പശുവിന്റെ സമീപം ഉണ്ടായിരുന്ന മറ്റൊരു പശു കരഞ്ഞതോടെയാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്‌ഥലത്ത്‌ എത്തിയ വനംവകുപ്പ് ഇന്നലെ രാത്രി തന്നെ പ്രദേശത്ത് ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നാം തീയതി 17ആം വാര്‍ഡില്‍ ഉള്‍പ്പെട്ട എറളോട്ടുകുന്നിലും സമീപത്തും എത്തിയ കടുവ തന്നെയാണോ കൊട്ടനോടും ഇറങ്ങിയതെന്ന സംശയത്തിലാണ് നാട്ടുകാര്‍. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്‌തത വരുകയുള്ളൂ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചിരിക്കുന്നത്.

കടുവ എത്തിയ സ്‌ഥലത്ത്‌ നിന്ന് കുറച്ചു മാറി കൊട്ടനാട് കുറുമ കോളനി സ്‌ഥിതി ചെയ്യുന്നതിനാല്‍ ഇവിടെയും വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം, നായ്‌ക്കട്ടി ഇല്ലിച്ചോടും പരിസരങ്ങളിലും സ്‌ഥിരമായി എത്തിയിരുന്ന കടുവ ഈ ഭാഗത്ത് കൂട് സ്‌ഥാപിച്ചതോടെ ഇവിടെ നിന്നും അപ്രത്യേക്ഷമായതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടിലെത്തി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച്‌ ശീലമാകുന്ന കടുവകള്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ സാധ്യത ഇല്ലെന്നും ജനവാസ മേഖലകള്‍ക്ക് സമീപം നിലയുറപ്പിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാപ്പിത്തോട്ടങ്ങളിലും കുറ്റിക്കാടുകളിലും നിലയുറപ്പിച്ച ഇവ രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയാണ് പതിവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...