ലേലത്തില്‍ പോയ ഈടുവസ്തുവിന്റെ വായ്പ മുഴുവന്‍ അടച്ചു തീര്‍ത്താല്‍ മാത്രമേ ലേലക്കൈമാറ്റം തടയാനാകൂ ; സുപ്രീം കോടതി 

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലേലത്തില്‍ പോയ ഈടുവസ്തു ഉയര്‍ന്ന ലേലത്തുകയോ അടിസ്ഥാന തുകയോ അടച്ച്‌ യഥാര്‍ഥ ഉടമയ്ക്കു തന്നെ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വിധിച്ചു. പകരം, ലേലമുറപ്പിച്ച വസ്തു കൈമാറാന്‍ നിശ്ചയിച്ചിരിക്കുന്ന തീയതിക്കു മുന്‍പ് വായ്പ മുഴുവന്‍ അടച്ചു തീര്‍ത്താല്‍ മാത്രമേ ലേലക്കൈമാറ്റം തടയാനാകൂ എന്നും ജഡ്ജിമാരായ എം.ആര്‍.ഷാ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. വായ്പക്കുടിശിക ഈടാക്കാനുള്ള സര്‍ഫാസി നിയമത്തിന്റെ 13(8) വകുപ്പു വ്യാഖ്യാനിച്ചാണ് സുപ്രധാന നിരീക്ഷണം.

വായ്പക്കുടിശികയെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഈടുവസ്തു ലേലത്തില്‍ പോകുന്ന സാഹചര്യമുണ്ട്. അങ്ങനെ വന്നാല്‍, ലേലത്തിലെ ഉയര്‍ന്ന തുക അടച്ച്‌ വസ്തു തിരിച്ചുപിടിക്കാന്‍ വായ്പയെടുത്തയാള്‍ക്കു കഴിയുമോയെന്ന നിയമപ്രശ്നമാണു കോടതി പരിഗണിച്ചത്. വായ്പക്കുടിശിക, പിഴത്തുക, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിരിക്കണം. അല്ലാതെ ലേലംകൊണ്ടയാള്‍ക്കു വസ്തു കൈമാറുന്നതു തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ കര്‍വ ട്രേഡിങ് കമ്പനിക്ക് ബാങ്ക് ഓഫ് ബറോഡ ഒരുകോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2 പ്ലോട്ടുകള്‍ ഈടുവച്ചെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയതോടെ ബാങ്ക് പലവട്ടം നോട്ടിസ് അയച്ചു. ഈടായി നല്‍കിയ വസ്തു ലേലത്തില്‍ വില്‍ക്കാന്‍ ബാങ്ക് തീരുമാനിച്ചതോടെ ഉടമ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു.

ലേലത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ച 48 ലക്ഷം രൂപ നല്‍കാനായിരുന്നു ട്രൈ ബ്യൂണല്‍ വിധി. ഇതു ബാങ്ക് ഡെറ്റ് റിക്കവറി അപ്‍ലറ്റ് ട്രൈ ബ്യൂണലില്‍ ചോദ്യംചെയ്തു. കുടിശികയായ 2 കോടി രൂപയോ ലേലത്തിലെ ഉയര്‍ന്ന തുകയായ 71 ലക്ഷം രൂപയോ നല്‍കണമെന്നാണു ബാങ്ക് വാദിച്ചത്. എന്നാല്‍, ഇതു കോടതി അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്നു രാജസ്ഥാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ വിധി റദ്ദാക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി കര്‍വ ട്രേഡിങ് ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യംചെയ്തു. കുടിശിക പരിഗണിക്കാതെ ലേലത്തിലെ അടിസ്ഥാന തുക കെട്ടിവച്ച്‌ വസ്തു വിട്ടുനല്‍കാനായിരുന്നു വിധി. ഇതു ചോദ്യംചെയ്താണ് ബാങ്ക് സുപ്രീം കോടതിയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...