മകളെ ഒളിച്ചോടാൻ സഹായിച്ചെന്ന് സംശയം ; അച്ഛനും മകനും ചേർന്ന് അയൽവാസിയെ കൊലപെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലയറുത്ത് കൊലപ്പെടുത്തി. അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഗുലാബ് രാമചന്ദ്ര വാഗ്മറെ(35) ആണ് കൊല്ലപ്പെട്ടത്. സുരേഷിന്റെ മകളെ ഒളിച്ചോടാൻ ഗുലാബ് സഹായിച്ചുവെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. 40 കാരനായ സുരേഷ് ബോകെയും മകനും ചേർന്നാണ് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളായ കോടാലിയും അരിവാളുമായി നാനാഷി ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പോലീസ് സുരേഷ് ബോകെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഗുലാബ് രാമചന്ദ്ര വാഗ്മറെയുടെ കുടുംബവും സുരേഷ് ബോകെയുടെ കുടുംബവും തമ്മിൽ ദീർഘകാലമായി തർക്കത്തിലായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ സുരേഷിന്റെ വീട് അടിച്ച് തകർക്കുകയും കാർ കത്തിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...