എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിച്ച സംഭവം ; വീഡിയോ പ്രാങ്ക് എന്ന് ആവർത്തിച്ച് മൂത്ത കുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിച്ച സംഭവത്തിൽ പ്രാഥമിക കൗൺസിലിംഗിലും സിഡബ്ല്യുസിക്ക് മുന്നിലും വീഡിയോ പ്രാങ്ക് എന്ന് ആവർത്തിച്ച് മൂത്ത കുട്ടി. എന്നാൽ ഇളയ കുട്ടിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നാണ് മൊഴി. രണ്ട് കുട്ടികൾക്കും അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും പോകാൻ താല്പര്യമില്ലെന്ന് കൗൺസിലിംഗിനിടെ അറിയിച്ചു. അച്ഛൻ ജോസ് മദ്യപിച്ച് എത്തിയാൽ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കേസിൽ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.  സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. വിശദമായി പഠിച്ച ശേഷം മാത്രമെ അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...