Friday, April 26, 2024 3:54 pm

എട്ട് വയസുകാരിക്ക് പിതാവിന്റെ ക്രൂരമർദനം ; വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : എട്ട് വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പഞ്ചാബിലെ രാംപുരയിലാണ് സംഭവം നടന്നത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതും കഴുത്തിൽ തുണി മുറുക്കി കൊല്ലാൻ ശ്രമിക്കുന്നതുമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മദ്യലഹരിയിലാണ് എന്ന് തോന്നിക്കുന്ന തരത്തിലാണ് യുവാവിന്റെ പെരുമാറ്റം. പെൺകുട്ടിയെ മർദിക്കുന്നതും വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

നിർമൽ സിങ് എന്ന വ്യക്തിയാണ് മകളെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് പോലീസ് വ്യക്തമാക്കി. എട്ട് വയസുകാരിയെ പിതാവ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നയാൾ ഇടയ്ക്ക് ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ആരാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ വീടുവിട്ടു പോയെന്നാണ് പോലീസ് പറയുന്നത്.

ഭാര്യ പോയതിന് ശേഷം മകളോട് വളരെ ക്രൂരമായാണ് നിർമൽ സിങ് പെരുമാറിയിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആരോ കുട്ടിയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഇതുകണ്ട അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിർമൽ സിങ് മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...