മദ്യ ലഹരിയിൽ 3 മാസം പ്രായമുള്ള മകനെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി അച്ഛൻ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്. ഇതിനു ശേഷം കുറ്റബോധത്താൽ യുവാവും ആത്മഹത്യ ചെയ്തു. 3 മാസം മാത്രം പ്രായമായ കുഞ്ഞും 30 വയസുകാരനായ അച്ഛനുമാണ് ഈ ദാരുണ സംഭവത്തിൽ മരിച്ചത്. മദ്യ ലഹരിയിൽ ഇയാൾ കുഞ്ഞിനെ ഒരു കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നു. നേപ്പാൾ സ്വദേശിയായ ലളിത് (30), ഭാര്യ കമലയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. ലളിത് മദ്യത്തിന് അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച്ചയാണ് സംഭവം. വൈകുന്നേരം ഭാര്യ കമലയുമായി വഴക്കുണ്ടാക്കിയ ശേഷം തന്റെ 3 മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു കമല.

എന്നാൽ അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് ലളിത് ഓടുകയായിരുന്നു. ഇതിന് ശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, കുഞ്ഞിനായി ഒരുപാട് നേരം തെരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല. ഇതിനെത്തുടർന്നുണ്ടായ നിരാശയിൽ ബോധം തെളിഞ്ഞതോടെ ലളിത് കൊക്കയിലേക്ക് ചാടി. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണമടയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...