ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകി ; ഭാര്യയുമായുള്ള കലഹത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ കുത്തിപരിക്കേല്‍പിച്ച് പിതാവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മകന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ സിങ്ങിനാണ് (23) കുത്തേറ്റത്. ഡൽഹിയിലെ മധു വിഹാറിലാണ് സംഭവം. എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിൽനിന്ന് സീനിയർ മാനേജരായി 2019-ൽ വിരമിച്ച അശോക് സിങ്, ഗുർഗാവിൽ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡാവാൻ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. ഭാര്യയുമായി തർക്കിച്ചു. കലഹം മൂത്തതോടെ മകൻ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ മകനെ ഡൽഹിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...