വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മകനെ കുത്തിക്കൊന്ന് അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മകനെ കുത്തിക്കൊന്ന് അച്ഛന്‍. വ്യാഴാഴ്ച പുലർച്ചെ തെക്കൻ ദില്ലിയിലെ വീട്ടിൽ വെച്ചാണ് 29 കാരനായ ജിം പരിശീലകന്‍ കൂടിയായ ഗൗരവ് സിംഗല്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ഇയാളുടെ അച്ഛനായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു. ഇന്നലെയാണ് യുവാവിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കാനിരിക്കെ രാത്രിയില്‍ യുവാവിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അര്‍ധരാത്രിയിലാണ് സംഭവം അറിഞ്ഞതെന്നും കുടുംബത്തില്‍ നിന്നൊരാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഗൗരവിന്‍റെ അമ്മാവന്‍ പറയുന്നു. കൊലപാതകത്തില്‍ ഇയാളുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അറസ്റ്റിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും പോലീസ് പറയുന്നു. സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അഞ്ച് സംഘങ്ങളായി കേസ് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...