സ്ത്രീധനത്തിന്റെ പേരിൽ സ്വന്തം കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

റാംപൂർ : സ്ത്രീധനത്തിന്റെ പേരിൽ സ്വന്തം കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലകീഴായി പിടിച്ച് പിതാവ് ഗ്രാമത്തിലൂടെ നടന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും അവരുടെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് യുവാവ് ഈ ക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സംജു എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ഇയാൾ ഈ അതിക്രമം കാണിച്ചതെന്നാണ് വിവരങ്ങൾ. പണവും കാറും ആവശ്യപ്പെട്ട് സംജു ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നു. ‘എന്‍റെ വിവാഹം 2023ൽ ആയിരുന്നു. അവിടെ ചെന്നപ്പോൾ ഭർത്തൃസഹോദരനും ഭർത്താവിന്‍റെ ചേട്ടനുമെല്ലാം ചേർന്ന് മർദ്ദിച്ചു. രണ്ട് ലക്ഷം രൂപയും ഒരു കാറും കൊണ്ടുവരണം’ എന്ന് അവർ പറഞ്ഞുവെന്ന് സംജുവിന്‍റെ ഭാര്യ സുമൻ പറഞ്ഞു. എനിക്ക് പണം തരൂ എന്ന് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്‍റെ കയ്യിൽ പണമില്ല, ഞാൻ എവിടെ നിന്ന് കൊണ്ടുവരും? എന്നിട്ട് അയാൾ എന്നെ മർദ്ദിക്കാൻ തുടങ്ങി. കുട്ടിയെ തൂക്കിയിട്ട് അയാൾ നാല് തവണ ഗ്രാമം ചുറ്റി. കുട്ടിക്ക് ഇപ്പോൾ വയ്യാതായി, അവന്‍റെ ഇടുപ്പെല്ല് തെറ്റിയിട്ടുണ്ട്. ഞാൻ പാവപ്പെട്ടവളാണ്, എനിക്ക് എന്തുചെയ്യാൻ കഴിയും? പോലീസ് എന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. ഭ‍ർത്താവിന്‍റെ കുടുംബത്തിലെ എല്ലാവരെയും ജയിലിൽ അടയ്ക്കണം” – സുമൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...