വിഎസ് പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനം ; മകൻ അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടര്‍ഭരണ നേട്ടത്തിന്റെ മികവില്‍ പാര്‍ട്ടിയിലും മുന്നണിയിലും കരുത്തുറ്റ നേതാവായി പിണറായി വിജയന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. തന്നെ പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ വി എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സിപിഎം സംസ്ഥാന സമ്മേളനമാണിത്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വി എസ്സിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി എസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

വിഎ അരുണ്‍ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്.. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു..

വി എസ് അച്യുതാനന്ദന്റെ സജീവ സാന്നിധ്യമില്ലാത്ത സംസ്ഥാന സമ്മേളനമാണ് ഇക്കുറി എറണാകുളത്ത് നടക്കുക. ആശയ ഭിന്നതയെത്തുടര്‍ന്ന് 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്നതു വിഎസും എന്‍.ശങ്കരയ്യയും മാത്രമാണ്. സിപിഎം രൂപീകരണത്തിനു കാരണമായ ആ ഇറങ്ങിപ്പോക്കില്‍ ഉള്‍പ്പെട്ടയാള്‍ ആദ്യമായാണു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സാന്നിധ്യമറിയിക്കാനാകാതെ പോകുന്നത്. 1980-92 വരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നും വി എസ് പാര്‍ട്ടിയെ നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ വ്യാപക...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...