ഭർത്താവിന്റെയും മാതാപിതാക്കളുടേയും മോശം പെരുമാറ്റത്തിൽ മനം മടുത്ത 30കാരി പിഞ്ചുമക്കളെ കൊലപെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂനെ: ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടേയും മോശം പെരുമാറ്റത്തിൽ മനം മടുത്ത 30കാരി പിഞ്ചുമക്കളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കോമൾ ദുര്യോധൻ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 1ഉം 3ഉം വയസ് പ്രായമുള്ള കുട്ടികളേയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭർത്താവിനെ യുവതി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ 35കാരന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുര്യോധൻ അബാസാഹേബ് മിഡേ എന്നയാൾക്കാണ് പരിക്കേറ്റത്. 1 വയസുള്ള ശംഭു ദുര്യോധൻ മിഡേ, 3 വയസുള്ള പിയ ദുര്യോധൻ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തിൽ മരിച്ചത്. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും സ്ഥിരമായി യുവതിയോട് മോശമായി പെരുമാറിയിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇതിൽ മനംമടുത്താകാം അതിക്രമമെന്നാണ് സംഭവത്തേക്കുറിച്ച് പുറത്ത് വരുന്ന സൂചനകൾ. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അയൽവാസികൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....