ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പന്തളം വാർഷിക പൊതുയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പന്തളം വാർഷിക പൊതുയോഗം നടത്തി. പന്തളം നഗരസഭ പരിധിയിൽ പ്രവർത്തിച്ചുവരുന്ന 24 – ൽ പരം റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികൾ ചേർന്ന് 2014 – ൽ രൂപീകരിച്ച കോ – ഓർഡിനേഷൻ ആണ് ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ. റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികൾ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങൾ തടയുന്നതിന് അസോസിയേഷനുകൾ ഫലപ്രദമായി ഇടപെടുന്നതിനും ബോധവൽക്കരണ ക്ലാസുകളും ഭവന സന്ദർശനവും നടത്തി ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ചെറുവള്ളി ഗോപകുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ 2025- 26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ചെറുവള്ളിൽ ഗോപകുമാർ, എ രാജൻ റാവുത്തർ കുരമ്പാല (പ്രസിഡന്റ്),  ഇ എസ് നുജുമുദീൻ പന്തളം (സെക്രട്ടറി), ബി പി പ്രകാശ് പറന്തൽ (ട്രഷറർ), വി ശിവൻകുട്ടി നായർ (വൈസ് പ്രസിഡന്റ്), ബിജു കെ
കൂട്ടംവെട്ടിൽ (ജോയിൻ സെക്രട്ടറി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വല്ലാറ്റൂർ വാസുദേവൻ പിള്ള, വിഷ്ണുരാജ് പന്തളം, പി കെ ചന്ദ്രശേഖരൻ പിള്ള, ബാബു വർഗീസ്, ആർ സുരേഷ് കുമാർ, കെ എച്ച് ഷിജു, ബാബു പീ ടി എന്നിവരെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...