എപ്പോഴും സ്ട്രെസ് അനുഭവപ്പെടുന്നോ? ; സ്ട്രെസ് കുറയ്ക്കാനിതാ ചില മാർഗങ്ങൾ അറിയാം….!

For full experience, Download our mobile application:
Get it on Google Play

മത്സരാധിഷ്ടിതമായ ഒരു കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങളുടെ- അഥവാ സ്ട്രെസിന്‍റെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി- വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത്.

തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നത് ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുക. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്…
വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ അത് ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാനും വ്യായാമത്തിന് സാധിക്കും.

രണ്ട്…
രാത്രികളില്‍ ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് വീണ്ടും സ്ട്രെസ് ഇരട്ടിപ്പിക്കുന്നു.

മൂന്ന്…
സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് ചെയ്തുനമോക്കാവുന്നൊരു സംഗതിയാണ്, ‘മൈൻഡ്‍ഫുള്‍നെസ്’. എന്താണോ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക എന്നതാണ് ‘മൈൻഡ്ഫുള്‍നെസ്’ കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ അകറ്റിനിര്‍ത്തുക എന്ന പരിശീലനവും ഇതില്‍ വരാം.

നാല്…
ഡീപ് ബ്രീത്തിംഗ് ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റും. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് വളരെയധികം സഹായകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...