ആദ്യ ഇലക്‌ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ റോള്‍സ് റോയ്‌സ് ; വിലയും സവിശേഷതകളും അറിയാം

For full experience, Download our mobile application:
Get it on Google Play

റോള്‍സ് റോയ്സിന്റെ ആദ്യ ഇലക്‌ട്രിക് കാർ ‘സ്പെക്ടർ’ ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.50 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസിയോട് കൂടിയ ഐക്കണിക് ഇല്യൂമിനേറ്റഡ് പാന്തിയോണ്‍ ഫ്രണ്ട് ഗ്രില്ലാണ് സ്‌പെക്‌ടറിന് നല്‍കിയിരിക്കുന്നത്. സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, ലംബമായിട്ടുള്ള എല്‍.ഇ.ഡി ടെയില്‍ ലാമ്ബുകള്‍, 21 ഇഞ്ച് എയ്‌റോ ഡിസൈൻ ചെയ്ത അലോയ് വീലുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഡിസൈനിലേക്ക് നോക്കിയാല്‍ ആദ്യ കാഴ്‌ച്ചയില്‍ തന്നെ ഇതൊരു റോള്‍സ് റോയ്‌സാണെന്ന് മനസിലാവും വിധമാണ് വണ്ടിയെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഫാന്റം കൂപ്പെ മോഡലിനെ ഓർമിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്ബുകള്‍ക്കൊപ്പം സ്‌പെക്‌റ്റർ അതേ ‘റോള്‍സ്’ രൂപകല്‍പ്പനയെ അനുകരിക്കുന്നുണ്ട്.

വയർലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവല്‍-ടോണ്‍ പ്രീമിയം ഇന്റീരിയർ എന്നിവ അകത്ത് പ്രൗഢി നല്‍കുന്നു. സീറ്റ് അപ്ഹോള്‍സ്റ്ററിയും മറ്റു ഇന്റീരിയർ പാനലുകളുമെല്ലാം ഇഷ്‌ടാനുസൃതം ഒരുക്കിയെടുക്കാം. റോള്‍സ് റോയ്‌സ് 3.0 പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 102kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് സ്പെക്ടറിന്റെ കരുത്ത്. 195kW ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്‌ 34 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.

റോള്‍സ് റോയ്‌സ് പൂർണമായും പുതിയ സീറ്റുകള്‍ സംയോജിപ്പിച്ചിരിക്കുന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. റിയർ യൂണിറ്റുകള്‍ ഇന്റീരിയർ ബോഡി പാനലുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതും മനോഹരമാണ്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള പുതിയ ഡിജിറ്റല്‍ ഇന്റർഫേസായ പുതിയ ‘സ്പിരിറ്റ്’ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം പായ്‌ക്ക് ചെയ്യുന്ന സ്‌പെക്‌ടറിനൊപ്പം റോള്‍സ് റോയ്‌സ് സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. മുന്നിലും പിന്നിലുമായുള്ള മോട്ടോറുകളില്‍നിന്നായി 575 ബി.എച്ച്‌.പിയും 900 എൻ.എം ടോർക്കും ലഭിക്കുന്നു. 4.5 സെക്കൻഡിനുള്ളില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒറ്റച്ചാർജില്‍ 530 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....