ഡബ്ല്യു.സി.സിയ്‌ക്കെതിരെ ഫെഫ്ക ; പവര്‍ഗ്രൂപ്പ്, മാഫിയ വ്യാഖ്യാനങ്ങള്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി.) ആരോപണങ്ങള്‍ക്ക് മറുപടിനല്‍കിയും ഫെഫ്ക വിശകലനരേഖ. ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നുവെന്ന വാദത്തെ അവര്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സഹിതം ഖണ്ഡിക്കുന്ന രേഖ, പതിനഞ്ചംഗ പവര്‍ഗ്രൂപ്പ്, മാഫിയ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഹേമ കമ്മറ്റിക്കുമുന്‍പില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ ചില സാക്ഷികള്‍ നിര്‍മിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു. പരിഗണനാവിഷയങ്ങളില്‍ പറയുന്ന എല്ലാ ഇനങ്ങളെയും തുല്യപ്രാധാന്യത്തോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് വിശകലനരേഖയില്‍ പറയുന്നു. സേവനവേതനവ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അധ്വാനസമയത്തെക്കുറിച്ചും നിലവിലുള്ള വേതനവ്യവസ്ഥയെക്കുറിച്ചുമുള്ള വിശദപഠനം ഇല്ല.

ഡബ്ല്യു.സി.സി.ക്ക് നല്‍കിയ ചോദ്യാവലി ഫെഫ്കയും അമ്മയുമുള്‍പ്പെടെ മറ്റ് സിനിമാസംഘടനകളുമായി പങ്കിടാന്‍ കമ്മിറ്റി തയ്യാറാകാഞ്ഞത് എന്തുകൊണ്ടാണ്? പവര്‍ഗ്രൂപ്പിനെപ്പറ്റി കമ്മിറ്റിക്ക് അന്വേഷണം നടത്താമായിരുന്നു. ഏത് രേഖകളെയാണ് ഇങ്ങനെയൊരു നിഗമനത്തിനായി കമ്മിറ്റി ആശ്രയിച്ചത് എന്നറിയില്ല. ഫെഫ്ക അംഗങ്ങള്‍ സംവിധാനംചെയ്ത പത്തിലധികം ചിത്രങ്ങളിലേക്ക് പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി. പ്രവര്‍ത്തകരെ സമീപിച്ചെങ്കിലും കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താലും പ്രതിഫലക്കുറവിനാലും അവര്‍ സ്വയം ഒഴിവാകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...