മഞ്ചുമലയില്‍ പെണ്‍പുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം മഞ്ചുമലയില്‍ പെണ്‍പുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം.കരള്‍, ശ്വാസകോശം എന്നിവയ്ക്ക് അണുബാധയുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കെണിവച്ച്‌ പിടിച്ചതിന്റെയോ വിഷം ഉള്ളില്‍ ചെന്നതിന്‍റെയോ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവ സാമ്പിളുകള്‍ വിശദ പരിശോധനക്കായി രണ്ടു ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂവെന്നാണ് കോട്ടയം ഡി എഫ് ഒ രാജേഷ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേര്‍ന്ന തോടിന്‍റെ കരയില്‍ ആണ് പുലിയുടെ ജഡം കിടന്നിരുന്നത്. പെരിയാര്‍ കടുവ സങ്കേതം അസ്സിസ്റ്റന്‍റ് വെറ്റിനറി ഓഫീസര്‍ അനുരാജ്, വനംവകുപ്പ് കോട്ടയം വെറ്റിനറി ഡോക്ടര്‍ അനുമോദ് എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...