ഡല്‍ഹി : സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രൂക്ഷവിമര്‍ശനം. ‘നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും’ എന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.
ഫേസ്ബുക്കില്‍ യുവതിയുടെ കമന്റിന് മറുപടി നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇതിന് മുന്‍പും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിവാദമായിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് അന്ന് കട്ജു പ്രതികരിച്ചത്.