നെല്ലിമുട്ടിപ്പടി ഭാഗത്ത്‌ മാലിന്യങ്ങള്‍ തോട്ടില്‍ തള്ളാതിരിക്കാന്‍ സ്ഥാപിച്ച വേലിയില്‍ കാടുമൂടിയത്‌ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നെല്ലിമുട്ടിപ്പടി ഭാഗത്ത്‌ മാലിന്യങ്ങള്‍ തോട്ടില്‍ തള്ളാതിരിക്കാന്‍ സ്‌ഥാപിച്ച വേലിയില്‍ കാടുമൂടിയത്‌ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. വലിയ തോടിന്‌ ഇരുഭാഗത്തുമാണ്‌ കാട്‌ വളര്‍ന്ന്‌ നില്‍ക്കുന്നത്‌. ഇരുകരഭാഗത്തുമുളള വള്ളിപ്പടര്‍പ്പ്‌ തോട്ടിലേക്ക്‌ പടര്‍ന്നിറങ്ങിയതോടെ ഒഴുകി വരുന്ന മാലിന്യങ്ങളും മരക്കമ്പുകളും ഇവിടെ തട്ടി നില്‌ക്കുകയാണ്‌. കൂടാതെ ക്രമാതീതമായി പായലും ചെളിയും അടിയുന്നുമുണ്ട്‌. മഴക്കാലമെത്തിയതോടെ തോട്ടിലെ വെള്ളമൊഴുക്ക്‌ കൂടിയിട്ടുണ്ട്‌. കാടും ചെളിയും പായലും മൂലം വെള്ളമൊഴുക്ക്‌ തടസപ്പെട്ടാല്‍ കരയിലേക്ക്‌ വെള്ളം കയറാനുളള സാധ്യത ഏറെയാണ്‌.

നേരത്തെ വലിയതോട്‌ നിറഞ്ഞ്‌ ടൗണില്‍ വെള്ളം കയറിയിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ സാധനങ്ങള്‍ക്ക്‌ നാശം സംഭവിക്കുകയും അതുവഴി വ്യാപാരികള്‍ക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടാകുകയും ചെയ്‌തിരുന്നു. കാലവര്‍ഷം ശക്‌തി പ്രാപിക്കും മുന്‍പ്‌ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വലിയതോട്‌ വൃത്തി യാക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ്‌ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...