ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്‌കര്‍ ഫെര്‍ണാണ്ടസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗോമൂത്രം എന്ന ഔഷധത്തിന്റെ ഗുണങ്ങളെപ്പറ്റി വാചാലനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്‌കര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

ഹോമിയോപ്പതിക്ക് ദേശീയ കമ്മീഷന്‍ രൂപീകരണം, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം വികസനം എന്നീ ബില്ലുകളിന്മേല്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഗോമൂത്രത്തെ പ്രശംസിച്ചുള്ള പ്രസംഗം നടത്തിയത്.

ഗോമൂത്രം അസുഖങ്ങള്‍ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. മീററ്റിലെ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് ഗോമൂത്രം സേവിച്ചാല്‍ ക്യാന്‍സര്‍ ഭേദപ്പെടുമെന്ന് സന്ന്യാസി പറഞ്ഞത്. പിന്നീട് ഞാന്‍ അത് പാലിച്ചു. എന്റെ ക്യാന്‍സര്‍ ഭേദമാകുകയും ചെയ്‌തെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ഇന്ത്യന്‍ ചികിത്സാ രീതികളെയും അദ്ദേഹം പുകഴ്ത്തി. ‘വജ്രാസന ആരംഭിച്ചതോടെ ഒരു ബുദ്ധിമുട്ടില്ലാതെ ആരുമായും ഗുസ്തി പിടിക്കാമെന്ന് അവസ്ഥ വന്നു.

മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് കാല്‍മുട്ട് ശസ്ത്രക്രിയ വേണമെന്ന് നേരത്തെ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമായിരുന്നില്ല. അദ്ദേഹത്തോട് ശസ്ത്രക്രിയ ചെയ്യാതെ വജ്രാസനം ചെയ്യാന്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. യോഗ നമ്മുടെ സമ്പത്താണ്. യോഗ പരിശീലിച്ചാല്‍ നമ്മുടെ ആരോഗ്യ ബജറ്റിന്റെ 50 ശതമാനം കുറക്കാമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...