ഭാര്യയെ കടുത്ത സംശയം : കത്രിക കൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്, സംഭവം കോഴിക്കോട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ് (40) മരിച്ചത്. ഭര്‍ത്താവ് ചാത്തന്‍പറമ്പ് സ്വദേശി കുട്ടനെന്ന ലിജേഷ് പോലീസില്‍ കീഴടങ്ങി. കത്രികകൊണ്ട് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. ഭാര്യയോടുള്ള സംശയം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് വിവരം. ഫറോക്കിനു സമീപം കോടമ്പുഴയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കൊലപാതകത്തിനു ശേഷം ലിജേഷ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. മല്ലികയുടെ കഴുത്തിലും തലയിലുമാണ് പരിക്ക്. ഇന്നലെ രാത്രി പതിവിലും കൂടുതല്‍ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി മല്ലിക അയല്‍വാസികളോട് പരാതിപ്പെട്ടിരുന്നു. സംശയരോഗിയായ ഇയാള്‍ മിക്കപ്പോഴും ഭാര്യയുമായി വഴക്കിട്ടിരുന്നു. ആറും മൂന്നും വയസ് വീതമുള്ള രണ്ട് കുട്ടികളുടൈ അമ്മയാണ് മല്ലിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...