രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കണം ; എ.പി.ജയൻ

For full experience, Download our mobile application:
Get it on Google Play

​റാന്നി : രാജ്യത്ത് നിലനിൽക്കുന്ന രാസവളങ്ങളുടെ അമിതമായ വിലവർദ്ധനവ് അടിയന്തിരമായി ഒഴിവാക്കണമെന്നും കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി.ജയൻ ആവശ്യപ്പെട്ടു. കിസാൻ സഭ റാന്നി മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികോത്പന്നങ്ങളുടെ കടുത്ത വിലത്തകർച്ച നേരിടുന്ന കർഷകർക്ക് മേൽ വീണ്ടും അമിതഭാരം അടിച്ചേൽപ്പിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. വളങ്ങളുടെ വില വർദ്ധിക്കുന്നത് ഉത്പാദനച്ചെലവ് ഇരട്ടിയാക്കും. ഈ സാഹചര്യത്തിൽ കർഷകരെ ചേർത്തുപിടിക്കുന്നതും സംരക്ഷിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരേഷ് അമ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.മുരുകേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആര്‍ രാജേന്ദ്രൻ പിള്ള, ജോജോ കോവൂർ, സുരേഷ് അമ്പാട്ട്, എന്‍.ജി പ്രസന്നൻ, റോയി മാത്യു കൈതവന, ആര്‍.നന്ദകുമാർ, വി.ടി ലാലച്ചൻ, കെ.കെ.വിലാസിനി, ജോർജ് മാത്യു, സന്തോഷ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുരേഷ് അമ്പാട്ട് (പ്രസിഡന്റ്), സമനിസ്സ മുഹമ്മദ്, റോയി കൈതവന(വൈസ് പ്രസിഡന്റ്), രാജു ഇടകടത്തി, ജോഷ്വാ ജോൺ (ജോയിന്റ് സെക്രട്ടറി), രാജേഷ് ദാനിയേൽ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...