തിരുവനന്തപുരം ; തിരുവനന്തപുരം വിമാത്താവളത്തിലൂടെ സ്വര്‍ണ്ണംകടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നാളെ ആന്‍ജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് പരിശോധന. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.
പ്രതി കെ.ടി റമീസിനെയും വയറുവേദനയെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാളെ ഇയാളെയും എന്‍ഡോസ്കോപ്പി നടത്തും. കടുത്ത സുരക്ഷയിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വപ്ന നഴ്‌സുമാരുടെ ഉള്‍പ്പെടെ ഫോണുപയോഗിച്ച് പലരെയും വിളിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണവും അന്വേഷണവിധേയമാക്കും.