ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച്‌ ചികിത്സ നടത്തി 105കാരിക്ക് കോവിഡ് മുക്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച്‌ കോവിഡ് ചികിത്സ നടത്തിയ 105കാരി രോഗമുക്തയായി. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ കമലമ്മ ലിംഗനഗൗഡ ഹിരേഗൗദ്ര എന്ന 105കാരിയാണ് കോവിഡ് ഭേദമായി വാര്‍ത്തകളില്‍ നിറയുന്നത്.

കമലമ്മയുടെ ചെറുമകനും ആയൂര്‍വേദ ഡോക്ടറുമായ ശ്രീനിവാസ ഹ്യാതിയാണ് ഇവരെ ചികിത്സിച്ചത്. പനി വന്നതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് കമലമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ചെറുമകന്‍ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കമലമ്മ ഭക്ഷണം കഴിക്കുന്നതിനും മടി കാണിച്ചു. അവസാനം നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു എന്ന് കമലമ്മയുടെ ബന്ധുക്കള്‍ പറയുന്നു. ചെറുമകന്‍ നല്‍കിയ മരുന്നുകള്‍ക്കൊപ്പം കഞ്ഞിയും പയറും മാത്രമായിരുന്നു കമലമ്മയുടെ ഭക്ഷണം. പിന്നീട് നടത്തിയ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയെന്ന് വ്യക്തമായതായും ബന്ധുക്കള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...