ഭാവി വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: യു.എസില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ഭാവി വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോളവരപ്പു കമലയെന്ന 27കാരി മരിച്ചത്.

അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമലയും ഭാവി വരനും ബാല്‍ഡ് റിവര്‍ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിര്‍ത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വഴുതി വീഴുന്നതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തകര്‍ സമീപത്ത് അബോധാവസ്ഥയിലായ നിലയില്‍ കമലയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമലയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് കുടുംബം. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകള്‍ ഉന്നത പഠനത്തിനായാണ് യു.എസിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു.

കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്ന് തെലുങ്കു അസോസിയേഷന്‍ പറഞ്ഞതായി കമലയുടെ അച്ഛന്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്. നിലവില്‍ യു.എസില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...