ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പാ​കി​സ്താ​ൻ യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ൾ വി​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ൻ: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​ല​ക്കു​ന്ന പാ​കി​സ്താ​ൻ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ൾ വി​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്. റാ​വ​ൽ​പി​ണ്ടി​യി​ലെ പാ​ക് വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്ന് ബ്രി​ട്ടീ​ഷ് സൈ​നി​ക ച​ര​ക്കു​വി​മാ​നം ആ​യു​ധ​ങ്ങ​ളു​മാ​യി അ​ഞ്ചു ത​വ​ണ സൈ​പ്ര​സി​ലെ ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ത്തി​ലേ​ക്കും അ​വി​ടു​ന്ന് റു​മേ​നി​യ​യി​ലേ​ക്കും പ​റ​ന്ന​താ​യി ബി.​ബി.​സി ഉ​ർ​ദു റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ത്ത​രം ആ​യു​ധ​ക്ക​ട​ത്ത് പ​ക്ഷേ, പാ​കി​സ്താ​ൻ നി​ഷേ​ധി​ച്ചു. 155 എം.​എം ഷെ​ല്ലു​ക​ൾ കൈ​മാ​റാ​ൻ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളാ​യ ‘ഗ്ലോ​ബ​ൽ മി​ലി​ട്ട​റി’, ‘നോ​ർ​ത്രോ​പ് ഗ്രു​മ്മ​ൻ’ എ​ന്നി​വ​യു​മാ​യി പാ​കി​സ്താ​ൻ വ്യ​ത്യ​സ്ത ക​രാ​റു​ക​ളി​ലെ​ത്തി​യ​താ​യാ​ണ് ബി.​ബി.​സി റി​പ്പോ​ർ​ട്ട്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​​ൻ ഖാ​നെ പു​റ​ത്താ​ക്കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ഖ്യ സ​ർ​ക്കാ​ർ 2022 ആ​ഗ​സ്റ്റ് 17നാ​ണ് ഈ ​ക​രാ​റു​ക​ളി​ലെ​ത്തി​യ​ത്. ‘ഗ്ലോ​ബ​ൽ മി​ലി​ട്ട​റി’ ക​മ്പ​നി​യു​മാ​യി 23.2 കോ​ടി ഡോ​ള​റി​നും ‘നോ​ർ​ത്രോ​പ് ഗ്രു​മ്മ​നു’​മാ​യി 13.1 കോ​ടി ഡോ​ള​റി​നു​മാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, റ​ഷ്യ- യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ പൂ​ർ​ണ​മാ​യ നി​ഷ്പ​ക്ഷ​ത​യാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്ന് പാ​കി​സ്താ​ൻ പ​റ​യു​ന്നു. യു​​ക്രെ​യ്നും ഇ​ത് പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...