ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഫോം 16 നൽകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

For full experience, Download our mobile application:
Get it on Google Play

ശമ്പളമുള്ള വ്യക്തികൾക്ക് ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിന് സഹായിക്കുന്നതിന് ആവശ്യമുള്ള ഫോമുകളിൽ ഒന്നാണ് ഫോം-16. എന്തുകൊണ്ടാണ് ഫോം-16 ഇത്ര പ്രാധാന്യമർഹിക്കുന്നത്? 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 203 പ്രകാരം ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഒരു രേഖയാണ് ഫോം 16. ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ആദായനികുതി നിയമപ്രകാരം, ഓരോ തൊഴിലുടമയും, ശമ്പളം നൽകുന്ന സമയത്ത്, ആ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലുള്ള ആദായനികുതി സ്ലാബ് നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നികുതി കുറയ്ക്കേണ്ടതുണ്ട്.

കമ്പനികൾ ജൂൺ 15 മുതൽ ഫോം-16 ന്റെ വിതരണം ആരംഭിക്കുന്നതിനാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കാതിരിക്കുന്നതാണ് ഉചിതം. ഈ വർഷം യാതൊരു പിഴയും കൂടാതെ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂലൈ 31 ആണ്, പോർട്ടലിലെ തിരക്ക് വർധിക്കുമ്പോൾ പലപ്പോഴും സാങ്കേതിക തകരാറുകൾ ഉണ്ടാകാറുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ഫോം-16 കൃത്യമായി എല്ലാ കാര്യങ്ങളും പരാമര്ശിത്തിട്ടുണ്ടോ എന്ന പരിശോധിക്കുക. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ പരിഗണിക്കുക.

പരിഗണിക്കേണ്ട പ്രധാന പോയിന്റുകൾ:
1. നിങ്ങളുടെ പാൻ നമ്പറിന്റെ കൃത്യത ഉറപ്പാക്കുക.
2. ഫോം-16-ൽ പരാമർശിച്ചിരിക്കുന്ന നിങ്ങളുടെ പേരും വിലാസവും കമ്പനിയുടെ ടാക്സ് ഡിഡക്ഷൻ ആൻഡ് കളക്ഷൻ അക്കൗണ്ട് നമ്പറും (TAN) പരിശോധിച്ചുറപ്പിക്കുക.
3. ഫോം-26എഎസും വാർഷിക വിവര പ്രസ്താവനയും (എഐഎസ്) ഉപയോഗിച്ച് ഫോം-16ൽ പറഞ്ഞിരിക്കുന്ന നികുതി കിഴിവുകൾ ക്രോസ്-ചെക്ക് ചെയ്യുക.
4. നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തതെങ്കിൽ നികുതി ലാഭിക്കുന്ന കിഴിവുകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുക.
5. 2022-23 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ജോലി മാറിയെങ്കിൽ നിങ്ങളുടെ മുൻ തൊഴിലുടമയിൽ നിന്നും ഫോം-16 ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...