സിനിമാ – സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിനിമാ – സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ. മറ്റ് മേഖലകളിൽ നിന്നുള്ളവർ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും അഭിനയത്തിൽ നിന്ന് മറ്റ് ജോലിമേഖല തേടിപ്പോകുന്ന ചുരുക്കം പേരുടെ പട്ടികയിലാണ് ഇപ്പോൾ സോണിയയും. കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം.

അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവെയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...