പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള : മൂന്നാം ദിനം ക്ലാര സോള, കൂഴങ്കൽ ഉൾപ്പെടെ 14 ചിത്രങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദര്‍ശനത്തിനെത്തുന്നത് പുരസ്‌ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കോസ്റ്റാറിക്കന്‍ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം നേടിയ കൂഴങ്കല്‍, ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ് എസ് ഐ കെ.ആര്‍ മോഹനന്‍ അവാര്‍ഡ് നേടിയ നിഷിദ്ധോ ഉള്‍പ്പെടെ പതിനാല്‌ ചിത്രങ്ങളാണ് മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നത്.

പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയന്‍ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യന്‍ ചിത്രം 107 മദേഴ്‌സ്, ഫ്രാന്‍സില്‍നിന്നുള്ള ബെര്‍ഗ്‌മാന്‍ ഐലന്‍ഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയന്‍ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓര്‍ ലൂണി പോണ്‍, ഇറാനിയന്‍ ചിത്രം ബെല്ലാര്‍ഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ട് ഹോമേജ് വിഭാഗത്തില്‍ വിടപറയും മുന്‍പേ മധുജ മുഖര്‍ജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍ മൂന്നാം ദിനം പ്രദര്‍ശിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...