സര്‍വകലാശാല കലോത്സവം പാര്‍ട്ടി മേളയാക്കി : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ നടക്കുന്ന എംജി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം സി.പി.എം രാഷ്ട്രീയ വത്കരിച്ച് പാര്‍ട്ടി മേളയാക്കിമാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ സര്‍വ്വകലാശാലാ യൂണിയന്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് രൂപീകരിക്കുന്ന സ്വാഗത സംഘം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും, വിദ്യാര്‍ത്ഥി സംഘടനകളുടേയും, സാംസ്കാരിക സംഘടനാ പ്രതിനിധികളുടേയും പ്രാതിനിത്യത്തിലാണ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കലോത്സവം നടത്തിപ്പ് സി.പി.എം പാര്‍ട്ടിയും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും കയ്യടക്കിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

യുവജനോത്സവ നടത്തിപ്പിലെ സംഘാടനത്തില്‍ വ്യാപകമായ പാകപ്പിഴകളും കെടുകാര്യസ്ഥതയും ഉള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എം.ജി സര്‍വ്വകലാശാലയുടെ പരിധിയിലുള്ള വിവിധ കോളേജുകളില്‍ നിന്നും മത്സരത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സി.പി.എം നേതൃത്വത്തിലുള്ള സംഘാടക സമിതി പരാജയപ്പെട്ടതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. യുവജനോത്സവ നടത്തിപ്പിലെ രാഷ്ട്രീയ പക്ഷപാതിത്വവും പാകപ്പിഴകളും അന്വേഷണ വിധേയമാക്കണമെന്ന് മുന്‍ സിന്റിക്കേറ്റ് അംഗം കൂടിയായ ഡി.സിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഡി.സിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....