പാലക്കാട് സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ലോഡ്ജില്‍ വച്ച്‌ ഉത്തമന്‍ സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച്‌ ഇരുവരും വഴക്കു കൂടിയതായി പോലീസ് പറയുന്നു. പാലക്കാട് കേന്ദ്രീകരിച്ച്‌ നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഇരുവരും ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച്‌ ഇരുവരും വീണ്ടും വഴക്കു കൂടുകയായിരുന്നു. തന്റെ തൊഴിലുമായി ബന്ധപ്പെട്ട് കളിയാക്കിയതാണ് ഉത്തമന്റെ പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...