Monday, April 29, 2024 3:57 am

മൂന്നാഴ്ചയായി ആര്യൻ ജയിലിൽ ; ഒടുവിൽ മകനെ കാണാൻ ഷാരൂഖ് ഖാൻ എത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്. അതേസമയം കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചത്. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.

ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...