സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 335 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 335 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകളുടെയും പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന്‌ ധന കമീഷൻ ശുപാർശയിലുള്ള ഗ്രാന്റാണ്‌ അനുവദിച്ചത്‌. പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും, കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയുണ്ട്‌. അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഇതിനകം 4386 കോടി രുപയാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്‌. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട്‌ 78 കോടി രൂപ, മെയിന്റനൻസ്‌ ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറൽ പർപ്പസ്‌ ഫണ്ടിന്റെ രണ്ടു ഗഡുക്കൾ 427 കോടി രൂപയും നേരത്തെ നൽകിയിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...