കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് പല്ലിൻ്റെ പോടടപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നുണ്ടെന്ന് മന്ത്രി. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കിൽ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സൗദി അറേബ്യയിൽ വെച്ച് പൂച്ച മാന്തിയ തൻ്റെ ഒരു സുഹൃത്തിൻ്റെ കുട്ടിയുമായി ആ കുടുംബം വാക്സിനെടുക്കാൻ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ചികിത്സ ലഭിക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.

കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോൾ ധാരാളം ചർച്ചകളാണ് നടക്കുന്നത്. എന്നാൽ നമ്മുടെ ആരോഗ്യ രംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് പുറമെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും മന്ത്രി പറയുകയുണ്ടായി. കേരളത്തിൽ അങ്ങോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം ഒരു വിദ്യാഭ്യാസ ഹബ്ബായി മാറി കഴിഞ്ഞു. കുട്ടികൾക്ക് ലോകത്ത് എവിടെ വേണമെങ്കിലും പോകാനുള്ള വിദ്യാഭ്യാസമാണ് നൽകുന്നത്. പണ്ടുള്ളതിനേക്കാൾ കൂടുതൽ പഠന സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....