രാജ്യസ്നേഹമെന്നത് കേന്ദ്ര ഗവൺമെന്റിനോടുള്ള അമിത വിധേയത്വമല്ല : സി.കെ. ശശിധരന്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: രാജ്യസ്നേഹമെന്നത് കേന്ദ്ര ഗവൺമെന്റിനോടുള്ള അമിത വിധേയത്വമല്ലെന്ന് സി പിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ ശശിധരന്‍ പറഞ്ഞു. സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കേന്ദ്ര ഭരണാധികാരികൾക്കെതിരെയുള്ള പരാമർശം പോലും രാജ്യസ്നേഹത്തിന് എതിരെന്ന നിലയിലാണ് മോഡി സർക്കാർ കാണുന്നത്. വിദേശ നയത്തിൽ വന്ന മാറ്റങ്ങൾ അമേരിക്കൻ വിധേയത്വം മുറുകെ പിടിക്കുന്നതാണ്. മാറ്റങ്ങൾ 2014ന് മുമ്പേ കോൺഗ്രസ് തുടക്കം കുറിച്ചതാണെങ്കിലും അത് തീവ്രമായി കൊണ്ടുപോവുകയാണ് മോഡി സർക്കാർ.

ഓരോ ബജറ്റിലും കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്കുള്ള നികുതി കുറയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗംങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ മലയാലപ്പുഴ ശശി, അഡ്വ. ആര്‍ ശരത് ചന്ദ്രകുമാര്‍, ടി മുരുകേഷ്, എം.പി മണിയമ്മ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി ബാബു പാലയ്ക്കലിനെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....