വിദേശസഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശസഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. 2018 പ്രളയകാലത്ത് വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രം അനുമതി നിരസിച്ചിരുന്നു. ദുരിതാശ്വാസമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കാനുള്ള അനുവാദം നൽകുന്നതിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ‘മഹാരാഷ്ട്രക്ക് വിദേശത്തുനിന്ന് പണം സ്വീകരിക്കാൻ കേന്ദ്രം അനുവാദം കൊടുത്തു. കേരളത്തിലെ പ്രളയ കാലത്ത് അങ്ങനെ സംഭാവന വാങ്ങാനുള്ള അനുമതി കേന്ദ്രം നൽകിയില്ല.

ദുരന്തങ്ങൾ ആയിരിക്കണം എപ്പോഴും മാനദണ്ഡം. ഇക്കാര്യത്തിൽ തുല്യമായ നീതി വേണം.’ മന്ത്രി പറഞ്ഞു. കേരളത്തിന്റെ അധികമേഖലയിലും പ്രളയം ബാധിച്ച സന്ദർഭത്തിലാണ് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രത്തോട് അനുവാദം ചോദിച്ചത്. എന്നാൽ കേന്ദ്രം അത് നിരസിക്കുകയും ഇപ്പോൾ മഹാരാഷ്ട്രക്ക് അനുവാദം നൽകുകയും ചെയ്തുവെന്ന് ബാലഗോപാൽ. മഹാരാഷ്ട്ര ഭരിക്കുന്ന സർക്കാരും കേന്ദ്രം ഭരിക്കുന്ന സർക്കാരും ഒന്നായതുകൊണ്ടാണോ ഇത്തരത്തിലുള്ള വിവേചനമെന്ന് സ്വാഭാവികമായും തോന്നുമെന്നും മന്ത്രി പറഞ്ഞു. ദുരന്തം വരുന്ന സന്ദർഭത്തിൽ ഫെഡറലിസത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേതെന്നും മന്ത്രി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...