പെ​രു​ന്തേ​ന​രു​വി​യി​ൽ ഗ്ലാ​സ്​ ന​ട​പ്പാ​ലം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഏ​ഴ്​ കോ​ടി അ​നു​വ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പെ​രു​ന്തേ​ന​രു​വി​യി​ൽ ഗ്ലാ​സ്​ ന​ട​പ്പാ​ലം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഏ​ഴ്​ കോ​ടി അ​നു​വ​ദി​ച്ചു. വെ​ള്ള​ച്ചാ​ട്ടം തൊ​ട്ടു​മു​ക​ളി​ൽ​നി​ന്ന്​ കാ​ണ​ത്ത​ക്ക വി​ധ​മു​ള്ള ക​ണ്ണാ​ടി ന​ട​പ്പാ​ലം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, പൂ​ന്തോ​ട്ടം, ന​ദീ​തീ​ര​ത്തു​കൂ​ടി​യു​ള്ള ന​ട​പ്പാ​ത എ​ന്നി​വ​ക്കാ​ണ്​ തു​ക. പെ​രു​ന്തേ​ന​രു​വി ടൂ​റി​സം പ​ദ്ധ​തി​യു​ടെ വി​ക​സ​നം അ​ട​ക്ക​മു​ള്ള​വ​ക്കാ​യി തു​ക ആ​വ​ശ്യ​പ്പെ​ട്ട്​ ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പി​ലാ​ണ്​ നി​ർ​മാ​ണ ചു​മ​ത​ല. പ​ഞ്ചാ​യ​ത്തും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന്​ എം.​എ​ൽ.​എ പ​റ​ഞ്ഞു. വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​മ്പാ​ന​ദി​യി​ലെ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പെ​രു​ന്തേ​ന​രു​വി ടൂ​റി​സം പ​ദ്ധ​തി​യു​ടെ വി​ക​സ​നം ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ന് വ​ഴി തെ​ളി​ക്കും.

ഇ​പ്പോ​ൾ ത​ന്നെ ദി​വ​സേ​ന 100 ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിംഗ്​ ഗ്രൗ​ണ്ട്, കു​ട്ടി​ക​ളു​ടെ ക​ളി സ്ഥ​ലം, അ​രു​വി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള പ​ടി​ക്കെ​ട്ടു​ക​ൾ, കൈ​വ​രി​ക​ൾ, ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം ദൂ​രെ നി​ന്ന് വീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​രു​വി​യി​ലേ​ക്ക് വ​ള​ഞ്ഞ് വാ​ഹ​നം ഇ​റ​ങ്ങു​ന്ന റോ​ഡി​ലെ കൊ​ടും വ​ള​വും കു​ത്തി​റ​ക്ക​വും വീ​തി കൂ​ട്ടി സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യി​ട്ടു​ണ്ട്. അ​മി​നി​റ്റി സെൻറ​റും ഭ​ക്ഷ​ണ​ശാ​ല​യും താ​മ​സി​ക്കാ​നു​ള്ള മു​റി​ക​ളും ഇ​പ്പോ​ൾ ഇ​വി​ടെ നി​ല​വി​ലു​ണ്ട്. ഇ​തി​നൊ​പ്പ​മാ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...