തിരുവനന്തപുരം ; സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിൽ മുൻതൂക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകുമെന്ന് സൂചന. സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരും. എന്നാൽ ക്ഷേമ പെൻഷനുകളിൽ ഉപ്പേടെ വർധനവ് ഉണ്ടാകില്ല. ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികൾ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും.
സിപിഎം നേതാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും. പോലീസ് ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനയത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് അവസാനിക്കും. അതേസമയം കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033