കേ​ര​ള​ത്തി​ലെ നോ​ക്കു​കൂ​ലി​യെ പ​രി​ഹ​സി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പൂ​രി​ന്റെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ കേ​ര​ള​ത്തി​ലെ നോ​ക്കു​കൂ​ലി​യെ​യും സി.​പി.​എ​മ്മി​ന്റെ വ്യ​വ​സാ​യി​ക ന​യ​ത്തേ​യും പ​രി​ഹ​സി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. മ​ണി​പ്പൂ​ർ ക​ലാ​പം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​ത് അം​ഗ​ങ്ങ​ൾ ബ​ഹ​ളം വെ​ച്ച​പ്പോ​ഴാ​ണ് സി.​പി.​എം ഭ​ര​ണ കാ​ല​ത്ത് ബം​ഗാ​ളി​ൽ ഉ​ണ്ടാ​യ അ​ത്ര​യും ക​ലാ​പം ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്. കേ​ര​ള​ത്തി​ൽ മ​റ്റെ​വി​ടെ​യും കാ​ണാ​ത്ത നോ​ക്കു​കൂ​ലി​യു​ണ്ട്. ബ​സി​ൽ​നി​ന്ന് ല​ഗേ​ജ് ഇ​റ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 50 രൂ​പ​യും പി​ന്നെ ഒ​രു 50 രൂ​പ​യും കൊ​ടു​ക്ക​ണം. അ​ധി​കം ന​ൽ​കി​യ 50 രൂ​പ എ​ന്തി​നാ​ണെ​ന്ന്​ ചോ​ദി​ച്ചാ​ൽ നോ​ക്കു​കൂ​ലി​യെ​ന്ന് പ​റ​യും. അ​വ​ർ​ക്ക് സി.​പി.​എ​മ്മി​ന്റെ കാ​ർ​ഡ് ഉ​ണ്ടാ​യേ​ക്കാം. ഇ​ത്ത​രം ക​മ്യൂ​ണി​സ​മാ​ണ് കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ്യ​വ​സാ​യ മേ​ഖ​ല ത​ക​ർ​ത്ത​ത്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നോ​ക്കു​കൂ​ലി​യി​ല്ലെ​ന്ന് ര​ണ്ടു ദി​വ​സം മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. അ​തി​ന​ർ​ഥം മു​മ്പ് ​ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ല്ലെ. ത​ന്നെ കൂ​ടു​ത​ൽ പ​ഠി​പ്പി​ക്കാ​ൻ നി​ൽ​ക്കേ​ണ്ട. താ​ൻ ആ ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ആ​ളാ​ണെ​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​ട​ത് അം​ഗ​ങ്ങ​ൾ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ നി​ർ​മ​ല പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...