കണ്ണൂരിൽ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി.

മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി. മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്. ശുചിമുറിയിൽ പോകാൻ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു രാത്രി പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. അതിനുശേഷം കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞു. 12 വയസ്സുകാരി നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് സഹായകമായത്. മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...

അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും

0
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികൾക്കെതിരെ...

നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി

0
ദില്ലി: നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി....

ടി.പുരുഷോത്തവൻ്റെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

0
പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി.പുരുഷോത്തവൻ്റെ ചെമ്മീൻ ഷെഡ്...